Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BusPassenger

ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ എ​ടി​എം കാ​ർ​ഡ് മോ​ഷ്ടി​ച്ച് പ​ണം ത​ട്ടി​യ സ്ത്രീ ​അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ യാ​ത്ര​ക്കാ​രി​യു​ടെ എ​ടി​എം കാ​ർ​ഡ് മോ​ഷ്ടി​ച്ച് അ​ക്കൗ‌​ണ്ടി​ൽ നി​ന്ന് 13,800 രൂ​പ ത​ട്ടി​യെ​ടു​ത്ത സ്ത്രീ ​അ​റ​സ്റ്റി​ൽ. ക​രം​ഭാ​ക്കം സ്വ​ദേ​ശി​നി രാ​ധി​ക​യു​ടെ എ​ടി​എം കാ​ർ​ഡാ​ണ് കു​ണ്ട്ര​ത്തൂ​ർ സ്വ​ദേ​ശി​നി സ​ത്യ (39) ക​വ​ർ​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ലൈ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. വ​ട​പ​ള​നി​യി​ൽ ബ​സി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ബാ​ങ്ക് അ​ക്കൗ‌​ണ്ടി​ൽ നി​ന്ന് 13,800 രൂ​പ പി​ൻ​വ​ലി​ച്ച​താ​യി രാ​ധി​ക​യ്ക്ക് സ​ന്ദേ​ശം ല​ഭി​ച്ചു. തു​ട​ർ​ന്ന് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എ​ടി​എം കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും അ​ട​ങ്ങി​യ പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ത്യ​യാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൾ ബ​സു​ക​ളി​ൽ ക​യ​റി യാ​ത്ര​ക്കാ​രു​ടെ പോ​ഴ്സ് മോ​ഷ്ടി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. എ​ടി​എം കാ​ർ​ഡി​ന്‍റെ ക​വ​റി​ൽ എ​ഴു​തി​വ​ച്ചി​രു​ന്ന പി​ൻ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ പ​ണം പി​ൻ​വ​ലി​ച്ച​ത്. സ​ത്യ മു​പ്പ​തി​ല​ധി​കം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up